ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിപരിക്കേൽപ്പിച്ചു; കാരാപ്പുഴ സ്വദേശി അറസ്റ്റിൽ

ചങ്ങനാശ്ശേരി : ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപരുക്കേൽപ്പിച്ച പ്രതിയെ പിടികൂടി.
ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയാണ് സംഭവം. ആക്രമണം നടത്തിയ കാരാപ്പുഴ സ്വദേശി രമേശനെ (65) അറസ്‌റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന
ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയനാണ് പരുക്കേറ്റത്.
ജയൻ്റെ പരിക്ക് ഗുരുതരമല്ല.

Advertisements

ക്രിമിനൽ കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി. പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി. വൈകിട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളികയറാൻ ശ്രമിച്ചു. ഇതിനിടെയാണ് പോലീസുകാരന് വെട്ടേറ്റത് . കൂടുതൽ പോലീസ് എത്തി ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.