ബിഹാറിൽ മഹാസഖ്യത്തിന്റെ സീറ്റ്‌ വിഭജനം പൂർത്തിയായി; ആർ.ജെ.ഡി 26 സീറ്റുകളിൽ മത്സരിക്കും

പട്ന : ബിഹാറില്‍ മഹാസഖ്യത്തിന്റെ ലോക്സഭാ സീറ്റ് വിഭജനം പൂർത്തിയായി. ആർ.ജെ.ഡി. 26 സീറ്റുകളിലും കോണ്‍ഗ്രസ് ഒൻപത് സീറ്റുകളിലും സി.പി.ഐ. എം.എല്‍. ലിബറേഷൻ (മാ-ലെ) മൂന്ന് സീറ്റുകളിലും മത്സരിക്കും. സി.പി.ഐയും സി.പിഎമ്മും ഓരോ സീറ്റുകളിലും മത്സരിക്കും. സി.പി.ഐ എം.എല്‍ നാല് സീറ്റാണ് ചോദിച്ചിരുന്നത്. എന്നാല്‍ മൂന്ന് സീറ്റുകളാണ് ലഭിച്ചത്. പൂർണിയ, ഔറംഗബാദ് ഉള്‍പ്പെടെയുള്ള സീറ്റുകള്‍ക്കായി കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ലഭിച്ചിട്ടില്ല.

ആകെ നാല്‍പ്പത് ലോക്സഭാ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. പപ്പു യാദവിനെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഉദ്ദേശിച്ച പൂർണിയ മണ്ഡലം, ആർ.ജെ.ഡി തന്നെ കൈവശം വെച്ചിരിക്കുകയാണ്. ആർ.ജെ.ഡിയുടെ പട്നയിലെ ഓഫീസില്‍ പത്രസമ്മേളനത്തിലാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles