ചങ്ങനാശേരി: എം.എൽ.എ ജോബ് മൈക്കിളിന്റെ പേരിൽ പണപ്പിരിവ് നടത്തുകയും അനധികൃതമായി ആളുകളെ കബളിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ ആര്യാട് കൈതപ്പോള പുരയിടം വീട്ടിൽ (മാടപ്പള്ളി പങ്കിപ്പുരം ഭാഗത്ത് വെങ്ങമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന) സുലൈമാൻ മകൻ മകൻ ഷാജി (62), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ ഭാഗം പുത്തൻ പറമ്പിൽ വീട്ടിൽ ബഷീർമകൻ അനസ് (44)എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഷാജി തന്റെ അനിയന് സുഖമില്ല എന്ന് പറഞ്ഞുകൊണ്ട് ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിനെ കണ്ടാണ് കത്ത് വാങ്ങിയെടുത്തത്. തുടർന്നു, എംഎൽഎ ഷാജിയുടെ അനിയന് ചികിത്സയ്ക്ക് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഫാദർ സെബാസ്റ്റ്യൻ പുന്നശേരിക്ക് നൽകിയ കത്ത് ഫാദറിനെ ഏൽപ്പിക്കാതെ കടയിൽ നിന്ന് ലാമിനേറ്റ് ചെയ്തുകൊണ്ട് പല സ്ഥലങ്ങളിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തുകയായിരുന്നു. ചങ്ങനാശ്ശേരി കെ.എസ്.ആ.ർ.ടി.സി സ്റ്റാൻഡിൽ പിരിവ് നടത്തുന്നതിനിടയിലാണ് ഇവർ പൊലീസിന്റെ പിടിയിലാവുന്നത്. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.