കോട്ടയം ചങ്ങനാശ്ശേരിയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ സംഘർഷം ഒരാൾ അറസ്റ്റിൽ

ചങ്ങനാശേരി  ഓട്ടോ റിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിലുളള ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി മറ്റം ഭാഗത്ത് പളളിക്കത്തൈയ്യിൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ ജോസഫ്.കെ. എന്ന് വിളിക്കുന്ന അനിലാണ് (48) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് സമീപുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാരായ ഇവര്‍ തമ്മില്‍  കഴിഞ്ഞ ദിവസം പകൽ 02.30 മണിയോടെയാണ് ഏറ്റുമുട്ടിയത്. 

Advertisements

സ്റ്റാന്റിൽ ക്രമം തെറ്റി ഓട്ടോറിക്ഷ മുൻനിരയിലേക്ക്  കയറ്റിയിട്ടതിനെ ചോദ്യം ചെയ്തുളള തർക്കമാണ് അടിപിടിയിലേക്ക് നയിച്ചത്.തർക്കത്തെ തുടർന്ന് അനിൽ തന്‍റെ ഒട്ടോയിലുണ്ടായിരുന്ന  ജാക്കിയെടുത്ത് രാജുവിന്റെ  തലക്കടിക്കുകയായിരുന്നു. തലക്കു ഗുരുതരമായി പരുക്കു പറ്റിയ രാജുവിനെ ആദ്യം ചങ്ങനാനാശ്ശേരി ജനറൽ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരാതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്.ഓ റിച്ചാർഡ് വർഗ്ഗീസ്, എസ്.ഐ. ജയകൃഷ്ണൻ, ഷിനോജ്, എ.എസ്.ഐ ജീമോൻ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, ഡെന്നി ചെറിയാൻ  അതുൽ.കെ.മുരളി,  എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് പൊൻകുന്നം സബ് ജയിലിലടച്ചു.

Hot Topics

Related Articles