ചങ്ങനാശേരി: ചങ്ങനാശേരി സബ് ഡിവിഷൻ ഡിവൈഎസ്പിയായി കെ.പി ടോംസൺ ചുമതലയേറ്റു. പള്ളിക്കത്തോട് എസ്.എച്ച്.ഒ ആയിരുന്ന കെ.പി ടോംസണിന് കഴിഞ്ഞ ദിവസമാണ് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ഡിവൈഎസ്പിയുടെ ക്യാപ്പ് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് കെ.പി ടോംസണിനെ അണിയിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി ഓഫിസിൽ എത്തി ഇദ്ദേഹം ചുമതലയേറ്റെടുത്തു.
Advertisements