ചങ്ങനാശേരി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെങ്ങണ ചേലക്കുന്നേൽ ഭാഗത്ത് പ്രാക്കുഴി ബാബുക്കുട്ടിയുടെ മകൻ ലിബിൻ തോമസ് (21) ആണ് മരിച്ചത്. ചങ്ങനാശേരി-വാഴൂർ റോഡിൽ കണ്ണവട്ടക്കു സമീപം ഇന്നലെ രാത്രി യോടെയാണ് അപകടം സംഭവിച്ചത്.
ചങ്ങനാശേരി ഭാഗത്തുനിന്ന് വരികയായിരു ന്ന കാറും തെങ്ങണ ഭാഗത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയാ യിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയുടെ ആഘാതത്തിൽ കാർ ലിബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി 50 മീറ്ററോളം നിരങ്ങി നീങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ലിബിനെ ചെത്തിപ്പുഴ സെന്റ്. തോമസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചങ്ങനാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലിബിൻ പാലായിൽ പോ ളിടെക്നിക് വിദ്യാർത്ഥിയാണ്. മാതാവ്: ലിൻസി (ചങ്ങനാശേരി എസ്ബിഐ വട്ടപ്പള്ളി ശാഖയിലെ ജീവനക്കാരിയാണ്). സഹോദരൻ: ജിബിൻ. സംസ്കാരം പിന്നീട് .