കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങളിലും കാർഷികമേഖലയിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന
കുമരകത്തെ
സ്വയം സഹായസംഘമായ ചങ്ങാതികൂട്ടം എട്ടാമത് വാർഷികം
ജൂലൈ 3 ഞായറാഴ്ച
കവണാറ്റിൻകര കെ വി കെ ഹാളിൽ
നടക്കും . രാവിലെ 11ന് വാർഷിക റിപ്പോർട്ടും കണക്കും സെക്രട്ടറി കെ സുരേന്ദ്രൻ അവതരിപ്പിക്കും. പ്രസിഡൻറ്
എസ് സുനിൽ വഞ്ചിക്കൽ അധ്യക്ഷനാകും.
ചർച്ചയ്ക്കും മറുപടിക്കും ശേഷം
2022- 23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും . 1.30 ന് ‘നവ കൗമാര മനസ്സും മാതാപിതാക്കളുടെ സമീപനവും എന്ന വിഷയത്തിൽ ആക്ടീവ് മൈൻഡ് ഡയറക്ടർ ദിലീപ് കൈതയ്ക്കൽ ഫാമിലി കൗൺസലിങ് ക്ലാസ് നയിക്കും. വൈകുന്നേരം മൂന്നിന്
വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ് ആദിത്യൻ മണികുട്ടനെയും
എംബിബിഎസ് എസ്എസ്എൽസി, പ്ലസ് ടു എൽ എസ് എസ് ,യു എസ് എസ്
വിജയികളായ വർക്കും മന്ത്രി
ഉപഹാരങ്ങൾ നൽകും. ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു, പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു , വൈസ് പ്രസിഡൻ്റ് വി കെ ജോഷി, പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം എൻ പുഷ്കരൻ , ബേളാക്ക് പഞ്ചാ.അംഗങ്ങളായ കവിത ലാലു, മേഘലാ ജോസഫ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ.