ചങ്ങനശ്ശരി: സപ്ലൈ കോ ശേഖരിച്ച നെല്ലിന്റെ വില എല്ലാ നെൽ കർഷകരുടെയും അക്കൗണ്ടുകളിൽ എത്തിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുക, ഹാൻഡിലിംഗ് ചാർജ് സമ്പൂർണ്ണമായും സർക്കാർ നല്കുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, പമ്പിംഗ് സബ്സിഡി കുടിശ്ശികയും, മടവീഴ്ച നഷ്ടപരിഹാരവും ഉടൻ നല്കുക, വിള നാശ ഇൻഷ്വറൻസ് തുക ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നെൽകർഷക സംരക്ഷണ സമിതി ചങ്ങനാശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.റ്റി.സി സ്റ്റാൻ്റിന് മുൻവശം നെൽകർഷകർ കൂട്ട ധർണ്ണ നടത്തി.
സമരം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും നെൽ കർഷക സംരക്ഷണ സമിതി ചങ്ങനാശേരി മേഖലാ രക്ഷാധികാരിയുമായ വി.ജെ. ലാലി ഉൽഘാടനം ചെയ്തു. നെൽകർഷക സംരക്ഷണ സമിതി സെൻട്രൽ കമ്മിറ്റി കൺവീനർ പി.ആർ.സ തീശൻ മുഖ്യ പ്രസംഗം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭരിച്ച നെല്ലിന്റെ വില ജൂൺ 1ന് മുമ്പ് നല്കിയില്ലെങ്കിൽ നെൽകർഷകർ ഹർത്താൽ നടത്താനും, കുട്ടനാട്ടിൽ അദാലത്തിനെത്തുന്ന മന്ത്രിമാരെ തെരുവിൽ തടയുന്നതടക്കമുള്ള സമരമാർഗ്ഗങ്ങൾ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ധർണ്ണയിൽ സമിതി മേഖലാ കൺവീനറായ സന്തോഷ് പറമ്പിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ദില്ലി ചലോ കർഷക സമര സംഘടന എ.ഐ.കെ.കെ.എം.എസ് സംസ്ഥാന വൈ. പ്രസിഡൻ്റ് ഷൈല.കെ.ജോൺ, കർഷക കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, നെൽ കർഷക സംരക്ഷണ സമിതി സെൻട്രൽ കമ്മറ്റി കൺവീനർ മാരായ സോണിച്ചൻ പുളിംകുന്ന്, അനിയൻകുഞ്ഞ്, ഇ. ആർ രാധാകൃഷ്ണപിള്ള, സാം ഈപ്പൻ, ജയിംസ് കല്ലുപാത്ര, സി.റ്റി.തോമസ്, ജോൺ സി. ടിറ്റോ, മാത്യൂ തോമസ് കോട്ടയം, സുഭാഷ് പറമ്പിശ്ശേരി തുടങ്ങിയവർ
പ്രസംഗിച്ചു.
പാപ്പച്ചൻ നേര്യമംഗലം, എ. ജി അജയകുമാർ, ജോഷി തുണ്ടിയിൽ, എം.ബി.മോഹനൻ, തുടങ്ങിയവർ ധർണ്ണയ്ക്ക് നേതൃത്വം നല്കി.