എംഎ യൂസഫലിയ്‌ക്കെതിരെ ചെയ്ത വ്യാജ വാർത്തകളെല്ലാം പിൻവലിച്ച് മറുനാടൻ മലയാളി; വാർത്തകളെല്ലാം പിൻവലിച്ചതായി മറുനാടൻ മലയാളിയുടെ വാർത്ത; മറുനാടൻ കുടുങ്ങിയെങ്കിലാണോ വെള്ളക്കുപ്പായമിട്ട മഞ്ഞമാധ്യമപ്രവർത്തകർ കുടുങ്ങാൻ പാട്; മഞ്ഞയെഴുതുന്ന വെള്ളക്കുപ്പായക്കാർക്ക് താക്കീതായി ഡൽഹി ഹൈക്കോടതി വിധി

ന്യൂഡൽഹി: എം.എ യൂസഫലിയ്‌ക്കെതിരായ വ്യാജ വാർത്തകളെല്ലാം പിൻവലിച്ച് മറുനാടൻ മലയാളി. വാർത്തകളെല്ലാം പിൻവലിച്ചതായി കാട്ടി മറുനാടൻ മലയാളി വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി അടുത്ത തവണ കേസ് പരിഗണിക്കും വരെ എം.എ യൂസഫലിയ്‌ക്കെതിരെ വാർത്തയെഴുതരുതെന്ന വിലക്കു പാലിക്കുമെന്നും മറുനാടൻ മലയാളി വാർത്തയിൽ പറയുന്നു. വ്യാജ വാർത്തയെഴുതിയ മറുനാടൻ മലയാളിയ്ക്കെതിരായ കോടതി വിധി അക്ഷരാർത്ഥത്തിൽ വ്യാജ വാർത്ത എഴുതുന്ന വെള്ളയിട്ട തട്ടിപ്പ് വാർത്താ കമ്പനിക്കാർക്കടക്കം താക്കീതായി മാറി. വ്യാജ വാർ്ത്തയെഴുതുകയും, വിരട്ടും വിലപേശലും തൊഴിലായി എടുക്കുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധരായ വെള്ളക്കുപ്പായക്കാർക്ക് കൂടി ഈ കോടതി വിധി താക്കീതായി മാറി.

മറുനാടൻ മലയാളിയുടെ വാർത്ത ഇങ്ങനെ –


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ന്യൂഡൽഹി: പ്രവാസി വ്യവസായി എം എ യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഉത്തരവ്. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യൂസഫലിക്കെതിരായി മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തകളുടെ ഉള്ളടക്കത്തിൽ അപകീർത്തികരമായ കാര്യങ്ങളുണ്ടെന്ന് കാണിച്ച് എം എ യൂസഫലി ഫയൽ ചെയ്ത ഹർജിയിലെ പ്രാഥമിക വാദം കേട്ട ശേഷമാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

യൂസഫലിയും ലുലു ഗ്രൂപ്പും ചൂണ്ടിക്കാട്ടിയ വീഡിയോകളും വാർത്താ ലിങ്കുകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ ചാനൽ സസ്‌പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ചന്ദ്രധാരി സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായി വാർത്തകൾ പ്രസിദ്ധീകരിക്കുകയോ

സംപ്രേഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസിൽ മറുനാടൻ മലയാളിയുടെ വാദങ്ങൾ വിശദമായി ബോധിപ്പിക്കാമെന്നും കോടതി അറിയിച്ചു. കോടതി ഉത്തരവ് അനുസരിച്ച് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയ വീഡിയോകളും വാർത്തകളും പിൻവലിച്ചതായി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ അറിയിച്ചു.

യൂസഫലിക്ക് വേണ്ടി സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി, അഡ്വ. സൗരഭ് കൃപാൽ, അഡ്വ. പ്രവീൺ ആനന്ദ്, അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. സെയ്ഫ് ഖാൻ, അഡ്വ. അ ശ്രീകുമാർ, അഡ്വ. മുഷ്താഖ് സലീം . രഞ്ജീത്ത റോത്തഗി, അഡ്വ. നിഖിൽ അറോറ, അഡ്വ. റോഹിത് ബൻസാൽ, അഡ്വ. അസ്റ്റർ അസീസ്, അഡ്വ. അപൂർവ പ്രസാദ് എന്നിവർ കോടതിയിൽ ഹാജരായി. മറുനാടൻ മലയാളിക്ക് വേണ്ടി അഡ്വ. അൽജോ കെ ജോസഫാണ് ഹാജരായത്. കേസ് വീണ്ടും ഓഗസ്റ്റ് 22 പരിഗണിക്കും.

Hot Topics

Related Articles