തിരുവല്ല റവന്യു ടവറിലെ ലിഫ്റ്റ് വീണ്ടും കെണിയായി : രണ്ടു പേർ ലിഫ്റ്റിൽ കുടുങ്ങി

തിരുവല്ല : തിരുവല്ല റവന്യൂ ടവറിലെ ലിഫ്റ്റിൽ ശനിയാഴ്ചയും യാത്രക്കാർ കുടുങ്ങി . ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയോടെയാണ് രണ്ട് യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയത്. തിരുവല്ല ബാറിലെ അഭിഭാഷക ആർ. രാജലക്ഷ്മി, ക്ലാർക്ക് അനിത ഷാജി എന്നിവരാണ് കുടുങ്ങിയത്. രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിൽ മുക്കാൽ മണിക്കൂറോളം നേരം അകപ്പെട്ട ഇവരെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെത്തിച്ചത്.

സാങ്കേതിക തകരാറാണ് പ്രശ്ന കാരണമെന്ന് അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയും ആറ് പേർ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ഇവരെയും അഗ്നി രക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. അടിക്കടി തകരാറിലാകുന്ന ലിഫ്റ്റ് മാറ്റി സ്ഥാപിക്കുവാൻ അധികൃതർ തയ്യാറാവണമെന്ന് റവന്യൂ ടവർ ടെനന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Hot Topics

Related Articles