അഖില കേരള സെവൻസ് ഫ്ളെഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് കവിയൂരിൽ

തിരുവല്ല : ഡി വൈ എഫ് ഐ കവിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അഖില കേരള സെവൻസ് ഫ്ളെഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 28 മുതൽ 31 വരെ കെ എൻ എം ഗവൺമെന്റ് ഹൈസ്കൂൾ
ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും. മെയ് 31 ന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാന ചടങ്ങും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവ്വഹിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles