ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടു ചെയ്യാനായില്ല

ന്യൂസ് ഡെസ്ക് : ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടു ചെയ്യാനായില്ല.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ  അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. 

എബ്രഹാമിന്റെ പേരില്‍ ഉള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. എങ്ങനെയാണ് ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ടായതെന്നതില്‍ വ്യക്തതയില്ല. ജഗതിയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അദ്ദേഹം കളക്ടര്‍ക്ക് പരാതി നല്‍കി.

Hot Topics

Related Articles