സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണ വില ; ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവ്  ; ഗ്രാമിന് വർദ്ധിച്ചത് 40 രൂപ

ന്യൂസ് ഡെസ്ക് : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവ്. 

ഇന്നലെ വിലയിടഞ്ഞ ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 

ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത് ഏപ്രിൽ 19 നാണ്. ഗ്രാമിന് 6815 രൂപയിലും പവന് 54520 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്  ഏപ്രിൽ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6335 രൂപയും പവന് 50680 രൂപയുമാണ്.

Hot Topics

Related Articles