യൂലിയോസ് മെത്രാപ്പോലീത്തയെ സന്ദർശിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി

കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. യൂലിയോസ് മെത്രാപ്പോലീത്തായെ സന്ദ‍ര്‍ശിച്ച അദ്ദേഹം, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇൻഡ്യയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവായുടെ സ്നേഹാശംസകള്‍ തിരുമേനി സുരേഷ് ഗോപിയെ അറിയിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുമായി തനിക്കുണ്ടായിരുന്ന ഊഷ്മളമായ ബന്ധം സുരേഷ് ഗോപിയും അനുസ്മരിച്ചു. അദ്ദഹത്തിന്റെ ഓർമ്മകള്‍ അന്തിയുറങ്ങുന്ന ചാപ്പലില്‍ പ്രാർത്ഥിച്ച്‌ ‘സ്മൃതിയോരം’ മ്യൂസിയം സന്ദർശിക്കുകയും ചെയ്തു. തനിക്ക് നല്‍കിയ സ്നേഹാദരവുകള്‍ക്ക് നന്ദി അറിയിച്ച്‌ അദ്ദേഹം മടങ്ങി. ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിൻ ജെയ്ക്കബ്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, ജില്ലാ കമ്മറ്റി അംഗം കെ.കെ.മുരളി, കുന്നംകുളം ഭദ്രാസന കൗണ്‍സില്‍ അംഗം അഡ്വ.ഗില്‍ബർട്ട് ചീരൻ, ഡീക്കൻ റിനു പ്രിൻസ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.

Hot Topics

Related Articles