അമിത വേഗത്തിൽ എത്തിയ ഇലക്ട്രിക്ക് കാർ മറിഞ്ഞ് തീപിടിച്ചു; കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

പ്ലസന്‍റണ്‍: യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുണ്‍ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തില്‍ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാലിഫോർണിയയിലെ സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിന് പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പ്ലസന്റണ്‍ പൊലീസ് അറിയിച്ചു. തരുണ്‍ ജോർജും കുടുംബവും സഞ്ചരിച്ചിരുന്നത് ഇലക്‌ട്രിക് കാറിലാണ്. വാഹനമോടിച്ചിരുന്ന തരുണ്‍ മദ്യപിച്ചിരുന്നതായി കരുതുന്നില്ലെന്നും അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കുട്ടികള്‍ യൂണിഫൈഡ് സ്കൂളിലെ വിദ്യാർത്ഥികളാണ്. അപകടവിവരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അറിയിച്ചിക്കാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Hot Topics

Related Articles