ചാന്നാനിക്കാട് വയോജന വേദി വാർഷിക പൊതുയോഗം ചേർന്നു; ഡോ.ടി.എൻ പരമേശ്വരക്കുറുപ്പ് പ്രസിഡന്റ് സി.കെ മോഹനൻ സെക്രട്ടറി

കോട്ടയം: ചാന്നാനിക്കാട് വയോജന വേദിയുടെ 22- മത് വാർഷികപൊതുയോഗം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉത്ഘാടനം ചെയ്തു. വായോജനവേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. വൈശാഖ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് രജനി അനിൽ, പഞ്ചായത്ത് മെമ്പർമാരായ എൻ. കെ. കേശവൻ, ഡോ. ലിജി വിജയകുമാർ, ലൈബ്രറി കൗൺസിൽ കൺവീനർ കെ. എസ്. സജീവ്, പി. പി. നാണപ്പൻ, സി.കെ. മോഹനൻ, ഭുവനേശ്വരി അമ്മ, കെ. ദേവകി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രൊഫ. ടോമിച്ചൻ ജോസഫ് രജനി അനിൽ, പി. കെ. വൈശാഖ്, ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്, ഭൂവനേശ്വരിയമ്മ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. പുതിയ ഭാരവാഹികൾ ആയി ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ് – പ്രസിഡന്റ്, മോഹിനി ഭായി – വൈസ് പ്രസിഡന്റ്, സി. കെ. മോഹനൻ – സെക്രട്ടറി, ഭൂവനേശ്വരിയമ്മ – ജോ. സെക്രട്ടറി, പി. പി. നാണപ്പൻ – ട്രഷറർ, പി. എ ഉപ്പായി, പി. കെ. തങ്കമ്മ, കെ. ദേവകി, വി. കെ. വാസുദേവൻ നായർ, രാജൻ മാത്യു, ബാലകൃഷ്ണപിള്ള, എൻ. പി. കമലസാനൻ, ജോർജ് ജോസഫ്, പി. കെ. ദേവകി, വിജയമ്മ, പെണ്ണമ്മ കുഞ്ഞൂഞ്, പൊന്നമ്മ മൈലമ്മൂട് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles