എം.ഒ.സി.സി.ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷിക ദിനത്തിൽ ധനസഹായം നൽകി

തിരുവല്ല: മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ( എം.ഒ.സി.സി.ടി ) വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കിഡ്‌നി സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വപ്ന സജിക്ക് വേണ്ടി സമാഹരിച്ച ധനസഹായം നൽകി. കമ്മ്യൂണിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ഗാർഡൻ വ്യൂ സെക്രട്ടറി ഫിലിപ്പ് ജോസഫ് തുക കൈമാറി.

Advertisements

ചടങ്ങിൽ കമ്മ്യൂണിറ്റി ഭാരവാഹികളായ പ്രസിഡന്റ് സണ്ണി പി സി, വൈസ് പ്രസിഡന്റ് തങ്കച്ചൻ താഴാംപള്ളത്ത്, ജനറൽ സെക്രട്ടറി അനീഷ് വർക്കി , ജോയന്റ് സെക്രട്ടറി അനിൽ അപ്പു , ട്രഷറർ സുനിൽ നെടുങ്ങാത്തറ , കമ്മിറ്റി അംഗങ്ങൾ രതീഷ് പാലിയിൽ , സജി ചരിവുപറമ്പിൽ എന്നിവർ പങ്കെടുത്തു. ഇതിലേക്ക് സഹായം നൽകിയ എല്ലാ സുമനസുകൾക്കും കമ്മ്യൂണിറ്റിയുടെ പേരിൽ നന്ദി അറിയിച്ചു.

Hot Topics

Related Articles