ചർമ്മം തിളക്കമുള്ളതും ഭംഗിയുള്ളതുമായിരിക്കണമെന്ന്ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ ഇതിനായി കൃത്യമായൊരു സ്‌കിൻ കെയർ റുട്ടീൻ കൊണ്ടുനടക്കുന്നവർ ചെറിയൊരു വിഭാഗം മാത്രമാണ്.
സ്‌കിൻ കെയർ റുട്ടീനിന്റെ ഭാഗമായി നമ്മൾ ചെയ്യാറുള്ള പലതും യഥാർത്ഥത്തിൽ ചർമ്മത്തിന് ആവശ്യമില്ല. അത്തരത്തിൽ ഒഴിവാക്കാവുന്ന അഞ്ച് കാര്യങ്ങൾ ഇതാ
ഒന്ന്…
ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന അഴുക്കും പൊടിയുമെല്ലാം കളയാൻ ക്ലെൻസിംഗും സ്‌ക്രബ്ബും കഴിഞ്ഞാൽ ടോണർ ഉപയോഗിക്കുന്നവരുണ്ട്. ഇന്ന് ലഭ്യമായ മിക്ക ക്ലെൻസറുകൾക്കും ചർമ്മത്തിൽ അടിഞ്ഞുകിടക്കുന്ന അഴുക്ക് കളയാൻ കെൽപുണ്ട്. അതിനാൽ തന്നെ ഇതിന് മുകളിൽ ടോണർ ഉപയോഗിക്കേണ്ട കാര്യമില്ല. എങ്കിലും എണ്ണമയമുള്ള മുഖക്കുരുവിന് ധാരാളം സാധ്യതകളുള്ള ചർമ്മമാണെങ്കിൽ ടോണർ ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട്…
നമ്മൾ കുളിക്കുമ്‌ബോൾ ദേഹം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ‘ലൂഫ’ അടിസ്ഥാനപരമായി ചർമ്മത്തിന് നല്ലതല്ല. പ്രത്യേകിച്ച് നേർത്തചർമ്മമുള്ളവർ ഇത് ഒഴിവാക്കുന്നതാണ് ഉചിതം. പകരം വാഷ്‌ക്ലോത്ത് ഉപയോഗിക്കാം. അല്ലെങ്കിൽ വിരലുകൾ വച്ച് തന്നെ ഉരച്ചുകഴുകിയാലും മതി.
മൂന്ന്…
ചിലർ ക്ലെൻസിംഗ് ഡിവൈസുകളും ക്ലാരിസോണിക് ബ്രഷുകളുമെല്ലാം സ്‌കിൻ കെയറിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. ഇവയൊന്നും ചർമ്മത്തിൽ പ്രോയഗിക്കേണ്ടതില്ലെന്നും അത്രയധികം ഫലം ഇവയൊന്നും നൽകുന്നില്ലെന്നുമാണ് ഡോ. ജയശ്രീ ചൂണ്ടിക്കാട്ടുന്നത്.
നാല്…
ജെയ്ഡ് റോളർ- ഗ്വാ ഷാ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ചർമ്മത്തിന് വലിയ ഫലം നൽകില്ലെന്ന് ഡോക്ടർ പറയുന്നു. പ്രായം ഏറുന്നതിന്റെ ഭാഗമായി ചർമ്മത്തിന് സംഭവിക്കുന്ന വ്യതിയാനങ്ങൾ പരിഹരിക്കാൻ ഇവയ്ക്ക് കഴിയുമെന്ന വാദത്തിലും കഴമ്ബില്ലെന്ന് ഡോക്ടർ പറയുന്നു. വിരലുകൾ കൊണ്ടുള്ള മസാജിന്റെ ഫലമേ ഇവയെല്ലാം നൽകുന്നുള്ളുവത്രേ.
അഞ്ച്…
ചിലർ വീടുകളിൽ തന്നെ ഡെർമറോളർ, കെമിക്കൽ പീൽസ്, ലേസർ കിറ്റ്, മൈക്രോ കറന്റ് ഡിവൈസുകൾ എല്ലാം ഉപയോഗിക്കാറുണ്ട്. പൊതുവിൽ ഇവയൊന്നും വീട്ടിൽ വച്ച് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡോ. ജയശ്രീ ചൂണ്ടിക്കാട്ടുന്നത്. വിദഗ്ധരുടെ സഹായത്തോടെ മാത്രം ഇത്തരം ട്രീറ്റ്മെന്റുകൾ ചെയ്യുന്നതാണ് ഉചിതമെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.