ചോഴിയക്കാട്: 635-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാല് വ്യാഴാഴ്ച ഓണാഘോഷ പരിപാടികൾ നടത്തും. രാവിലെ 9 മണി മുതൽ കരയോഗത്തിന്റെ ചോഴിയക്കാട്ടുള്ള ആദ്ധ്യാത്മിക പഠനകേന്ദ്രത്തിൽ വച്ച് കുട്ടികളും കരയോഗ , വനിതാ സമാജ അംഗങ്ങളും പങ്കെടുക്കുന്ന വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം സമാപന യോഗത്തിൽ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. യോഗത്തിനു ശേഷം ബാലസമാജം, വനിതാ സമാജ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും . പായസ വിതരണത്തോടെ പരിപാടികൾ സമാപിക്കുമെന്ന് കരയോഗം സെക്രട്ടറി കെ എൻ രാജേഷ് കുമാർ സോപാനം അറിയിച്ചു.
Advertisements