ചങ്ങനാശേരി: കേന്ദ്ര മെഡിക്കൽ സംഘത്തിന്റെ എൻ.എബി.എച്ച് അക്രഡിറ്റേഷൻ ദക്ഷിണകേരളത്തിൽ ആദ്യമായി ചെത്തിപ്പുഴ ആശുപത്രിക്ക് ലഭിച്ചു. രോഗികൾക്ക് ആധുനിക രീതിയിലുള്ള മികച്ച ചികിത്സയും മറ്റും ലഭ്യമാക്കുകയും എല്ലാ മേഖലയിലും ഇത് ലഭ്യമാക്കുന്നതും മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ സംഘമാണിത് നൽകുന്നത്.
എൻഎബിഎച്ച് അക്രഡിറ്റേഷൻ പ്രഖ്യാപന സമ്മേളനം 16ന് വൈകിട്ട് അഞ്ചിന് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാർ തോമസ് തറയിൽ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ., കൊടിക്കുന്നിൽ സുരേഷ് എം.പി., ജോബ് മൈക്കൾ എം.എൽ.എ, തോമസ് കെ. തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കും. ആശുപത്രി ഡയറക്ടർ ഫാ. തോമസ് മംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജെയിംസ് പി, കുന്നത്ത്, ഫാ. ജോഷി മുപ്പതിൽച്ചിറ, ഫാ. തോമസ് പുതിയിടം, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.എൻ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് സഖറിയ എന്നിവർ അറിയിച്ചു.