വൈക്കം : ചെമ്പ്ഗ്രാമപഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബ്ബും സംയുക്തമായി നടത്തുന്ന രണ്ടാമത്ചെമ്പിലരയൻബോട്ട് റേസിന്റെ സംഘടകസമിതി യോഗം ചെയർമാൻ എസ് ഡി.സുരേഷ് ബാബു വിന്റെ അധ്യക്ഷതയിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉൽഘാടനംചെയ്തു. പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡിസംബർ 17ന് മുറിഞ്ഞപ്പുഴയിൽ വള്ളം കളി നടത്തുന്നത്തിന് തീരുമാനിച്ചു. വാർഡുകൾ തോറുംമെമ്പർ മാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് കമ്മിറ്റികൾ രൂപീകരിച്ചുപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനു തീരുമാനിച്ചു. ജനറൽ കൺവീനർ കെ കെ രമേശൻ സ്വാഗതം ആശംസിച്ചു. ചീഫ് അമ്പയർ കുമ്മനം അഷ്‌റഫ് മുഖ്യ പ്രസംഗം നടത്തി. ട്രഷറർ കെ എസ് എസ്. രത്നാകരൻ ബഡ്‌ജറ്റ്‌അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ എം കെ ശീമോൻ, ആശാബാബു, മെമ്പർമാരായ ലത അനിൽകുമാർ, ഉഷാപ്രസാദ്,രമണി മോഹൻദാസ്, ചമയം ശശി, രഞ്ജിനി ബാബു, സിഡി എസ് ചെയർപേഴ്സൺ സുനിത അജിത്,കെ വിജയൻ, ടി ആർ സുഗതൻ പ. ശശിനവോദയം, വി കെ ശശിധരൻ,പി എ രാജപ്പൻ,ജലീൽ,വി കെ രാജു, പി ജി രാജേന്ദ്രൻ, മെമ്പർ സുനിൽകുമാർ മുണ്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.