ചെങ്ങന്നൂർ : തിരുവൻവണ്ടൂരിൽ ടിപ്പർലോറിയിടിച്ച് വിദ്യാർഥി മരിച്ചു. കല്ലിശേരി അഴകിയകാവ് ദേവിക്ഷേത്രത്തിലെ കഴകം ജിവനക്കാരൻ ഉമയാറ്റുകരഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ചുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി-10) ആണുമരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവൻവണ്ടൂരിലെ .ഉമയാറ്റുകര സഹകരണബാങ്ക് ശാഖക്ക് സമീപമാണ് അപകടം. തിരുവൻവണ്ടൂർ ക്ഷേത്രഉൽസവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ് മുത്തശ്ശിയുടെ പടിപ്പുരക്കുഴിയിലെ വീട്ടിലേക്ക്പോകുമ്പോഴായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ടിപ്പർലോറി അക്ഷയെ ,ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടൻ സമീപവാസികളും വീട്ടുകാരും ചേർന്ന് അക്ഷയെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷനൽകിയെങ്കിലും ജീവൻരക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമയാറ്റുകരയിൽ നടത്തിയ വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സമ്മാനംനേടിയിരുന്നു.അതൊടൊപ്പം ചെണ്ടവാദനം അഭ്യസിക്കുകയായിരുന്നു.
അടുത്ത രണ്ട് ദിവസത്തിനകം അഴകിയകാവ് ദേവീക്ഷേത്രത്തിൽ ചെണ്ടയിൽ തൻ്റെ അരങ്ങേറ്റംനടത്താനിരിക്കവെയാണ് നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. കല്ലിശ്ശേരി എസ്.എപിജി (പാറേൽ സ്കൂൾ) സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. പാണ്ടനാട് സ്വാമിവിവേകാനന്ദ സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നതിനായി പ്രവേശനം നേടി കാത്തിരിക്കുകയായിരുന്നു. സഹോദരൻ: അക്ഷിത്, സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ പൊലീസ് മേൽ നടപടി സ്വീകരിച്ചു.