ചെങ്ങളം സെന്റ് മേരീസ് സെഹിയോൻ പള്ളിയിൽ ക്നാനായ കോൺഗ്രസിന്റെ ആഭിമുഖൃത്തിൽ ‘നമുക്ക് ഒന്നിക്കാം ലഹരിക്കെതിരെ’ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി : ഫാ.സാജൻ അലക്സ് ചക്കാലയിൽ ചൊല്ലിക്കൊടുത്തു

ചെങ്ങളം:
സെന്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ ക്നാനായ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ‘നമുക്ക് ഒന്നിക്കാം ലഹരിക്കെതിരെ’എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.ഫാ.സാജൻ അലക്സ് ചാക്കാലയിൽ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.ക്നാനായകമ്മറ്റിയംഗം സജി ചാക്കോ താന്നിക്കൽ,സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം,റെജി ഫിലിപ്പ്,എം റ്റി തോമസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് ലഹരിവിരുദ്ധ ബോധവത്കരണ ക്യാബേയിൻ ഭാഗമായി പ്ലാക്ക് കാർഡുകളും മേന്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.വിനു സ്കറിയാ,ബിജു കുറിയാക്കോസ്,സാബു സ്കറിയാ,തോമസുക്കുട്ടി മാത്യൂ ,കെ എ മാത്യൂ,ഏബ്രഹാം കെ തോമസ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പരിപാടിയുടെ ഭാഗമായി വിവിധ സ്കുകളിലും ക്ലാബ്ബുകളുമായി സഹകരിച്ച് ബോധവൽകരണ പരിപാടികൾ നടക്കും.

Advertisements

Hot Topics

Related Articles