ചെങ്ങന്നൂര്‍ : മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് അപകടം. കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു.
ചേർത്തല രജിസ്ട്രേഷനിന്നുള്ള കാറാണ് ബസുമായി ഇടിച്ചത്. സുൽത്താൻ ബത്തേരിക്കുപോയ ബസ്സാണ് അപകടത്തിൽ പെട്ടത്. സ്വിഫ്റ്റ് ബസിൻ്റെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്ന സിസിടിവിയില്‍ നിന്നുമുള്ള ദൃശ്യമാണ് പുറത്തുവന്നത്. തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസാണ് കഴിഞ്ഞ നാലിന് ചെങ്ങന്നൂർ മുളക്കുഴയിൽ അപകടത്തില്‍പ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർ യാത്രക്കാരായ ചേർത്തല എഴുപുന്ന സ്വദേശിയായ ഷിനോജ് (25) ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപമാണ് അർധരാത്രിയോടെ അപകടമുണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാ ണ് പുറത്ത് എടുത്തത്.