ചെങ്ങന്നൂർ: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള ഉത്രട്ടാതി ജലമേളയ്ക്കു പോകുന്നതിനു പോകുന്നതിനു മുന്നോടിയായി പരിശീലന തുഴച്ചിൽ നടത്തിയ പള്ളിയോടമാണ് മുങ്ങിയത്. കരയിൽ നിന്നും വെള്ളത്തിലേയ്ക്ക് ഇറക്കിയപ്പോൾ മുതൽ തന്നെ പള്ളിയോടത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. പള്ളിയോടം നിയന്ത്രണം നഷ്ടമായി, ആടിയുലഞ്ഞാണ് മുന്നോട്ട് പോകുന്നത്. നൂറു മീറ്ററോളം മുന്നോട്ടു പോയ ശേഷം പള്ളിയോടം ആടിയുലഞ്ഞ് വെള്ളത്തിൽ മുങ്ങുന്നത് കാണാം.
പള്ളിയോടം മുങ്ങി ചെറുകോൽ സ്വദേശി വിനീഷ്(35), ചെന്നിത്തല സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്. പള്ളിയോടത്തിലുണ്ടായിരുന്ന മൂന്നാമത്തെ ആൾക്കായി തിരച്ചിൽ തുടരുകയാണ്. കാണാതായ യുവാവിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്താൻ സർക്കാർ നേവിയുടെ സഹായം തേടിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലസ്ടു വിദ്യാർത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് ആദ്യം മരിച്ചത്. പള്ളിയോടം മറിഞ്ഞതിന് 50 മീറ്റർ മാറിയാണ് മൃതദേഹം കിട്ടിയത്. മാവേലിക്കരയ്ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവിൽ രാവിലെ 8.30ഓടെയാണ് സംഭവം. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. നാളെയാണ് ഉത്രട്ടാതി ജലമേള നടക്കുന്നത്. ഇതിൽ പങ്കെടുക്കാനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽ പെട്ടത്. അച്ചൻകോവിലാറ്റിലെ പ്രദക്ഷിണത്തിനിടെയാണ് അപകടം സംഭവിച്ചത്.