ചെങ്ങന്നൂരിലെ കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചെങ്ങന്നൂർ സ്വദേശിയായ മുപ്പത്തഞ്ചുകാരൻ

ചെങ്ങന്നൂർ: പി.ഐ.പി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ പി.ഐ.പി കനാലിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെങ്ങന്നൂർ ഊടാക്കുളത്തിൻ കരയിൽ അനൂപിനെ (35)യാണ് കഴിഞ്ഞ ദിവസം കനാലിൽ വീണ് കാണാതായത്. ഇദ്ദേഹത്തിന്റെ മൃതദേഹമാണ് ഇപ്പോൾ കായലിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

Advertisements

മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ എം സി റോഡിന് കുറുകെയുള്ള പാലത്തിന് സമീപം കനാലിൽ മൂന്നരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹത്തെ കാണാതായത്.

Hot Topics

Related Articles