ആറന്മുള: ചെന്നിത്തല വലിയ പെരുമ്പുഴ തെക്കേക്കടവിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തും. നടപടികൾക്കായി ചെങ്ങന്നൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്കാണ് നൽകേണ്ടത്.
Advertisements
ആദ്യം നാലു പേരെയാണ് കാണാതായത്. ഇവരിൽ ഒരാൾ നീന്തി മറുകരയിൽ എത്തിയിരുന്നു. ബാക്കി മൂന്നു പേരിൽ ആദിത്യൻ, വിനീഷ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
രാഗേഷ് എന്നയാൾക്കുവേണ്ടി നേവിയും ഫയർ ഫോഴ്സും സ്കൂബ ഡൈവിംഗ് ടീമും തിരച്ചിൽ തുടരുകയാണ്.