പത്തനംതിട്ട : പള്ളിയോടങ്ങളിലും വള്ളങ്ങളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളെ കയറ്റരുതെന്ന് കളക്ടർ അറിയിച്ചു. 18നു താഴെ പ്രായമുള്ളവരെയും കയറ്റരുത്. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിയണം. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിർദേശത്തിലുണ്ട്.
Advertisements
നിർദേശങ്ങൾ
- പളളിയോടങ്ങളിലും വളളങ്ങളിലും അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ കയറാവൂ.
- പള്ളിയോടങ്ങളിലും, വളളങ്ങളിലും 18 വയസ്സിനുമുകളിൽ ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ.
- പ്രതിക്ഷണ സമയത്ത് പള്ളിയോടങ്ങളിലും വളളങ്ങളിലും തുഴച്ചിൽ, നീന്തൽ അറിയുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു.
- പള്ളിയോടങ്ങളിലും വളളങ്ങളിലും കയറുന്നവരുടെ പേരും വിലാസവും സംഘാടകർ രേഖപ്പെടുത്തി സൂക്ഷിക്കണം.
- പളളിയോടങ്ങളിലും വളളങ്ങളിലും സഞ്ചരിക്കുന്നവർക്ക് ആവശ്യമായ സുരക്ഷാ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.
- പളളിയോടങ്ങളുടെ യാത്രയിൽ ഒരു സുരക്ഷാ ബോട്ട് അനുഗമിക്കേണ്ടതും അത് സംഘാടകർ ഉറപ്പ് വരുത്തേണ്ടതാണ്.
- അടിയന്തിര സാഹചര്യം നേരിടുന്നതിന് ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ സംവിധാനങ്ങൾ ക്രമീകരിക്കണം.
- ഈ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ ഉറപ്പുവരുത്തണം.