ബംഗാളിലെ ബുദ്ധദേവിനെപ്പോലെ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയൻ : ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എം ന് പശ്ചിമ ബംഗാള്‍ ആവർത്തിക്കുമെന്ന് കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. നിയമസഭയില്‍ 99 മണ്ഡലങ്ങളില്‍ ജയിച്ച എല്‍.ഡി.എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 ഇടങ്ങളില്‍ മാത്രം മുന്നിലെത്തിയത് ബംഗാളിലെ പോലെ കേരളത്തിലും സി.പി.എം.ന്‍റെ വേരറ്റുവെന്നതിന്‍റെ സൂചനയാണ്. സ്വന്തം മണ്ഡലങ്ങളില്‍ പിന്നിലായ 18 മന്ത്രിമാർക്ക് തല്‍സ്ഥാനത്ത് തുടരാൻ ധാർമ്മിക അവകാശമില്ല. ബംഗാളില്‍ 34 വർഷത്തെ തുടർ ഭരണത്തില്‍ സംഭവിച്ചതു പോലെ കേരളത്തില്‍ 10 വർഷത്തെ തുടർ ഭരണത്തോടെ സി.പി.എമ്മിന്‍റെ ശവക്കുഴി തോണ്ടും.

Advertisements

ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയെ പോലെ കേരളത്തില്‍ പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് തുരുത്തായ കേരളം അപ്രത്യക്ഷമാകും. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വെച്ചാണ് സി.പി.എം ന്റെ നാലു സീറ്റില്‍ മൂന്നിടത്തും ജയിച്ചത്. രാഹുല്‍ ഗാന്ധിയെ പരസ്യമായി നിന്ദിച്ച സി.പി.എം ന് കേരളത്തിലെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കി.

Hot Topics

Related Articles