ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ തമ്മിലടി; പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം; അച്ചടക്ക നടപടിയും ഉടൻ ഉണ്ടായേക്കും

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസർമാർ തമ്മിലടിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്കും എതിരെ കേസെടുക്കാൻ നിർദേശം നൽകി ജില്ലാ പൊലീസ് മേധാവി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെയും, ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിനെയും ചൊല്ലിയുണ്ടായ തർക്കത്തിനിടെ സിവിൽ പൊലീസ് ഓഫിസർ സുധീഷ് കുമാറിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ സിവിൽ പൊലീസ് ഓഫിസർ ജോൺ ബോസ്‌കോ പിടിച്ച് തള്ളുകയും തുടർന്ന് തല ജനൽ പാളിയിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു.

Advertisements

ജോൺബോസ്‌കോയുടെ മർദനമേറ്റ സുധീഷ് കുമാർ സ്‌റ്റേഷനിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് എസ്.ഐയോട് പരാതി പറഞ്ഞ ശേഷം നിലവിളിയോടെ എംസി റോഡിലേയ്ക്ക് ഇറങ്ങിയോടി. ഈ സമയം പിന്നാലെ ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെയുമായി പൊലീസ് സംഘം ആശുപത്രിയിൽ എത്തി. ഇവിടെ സുധീഷ് കുമാറിന് പ്രഥമ ശുശ്രൂഷകൾ നൽകുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കവും തമ്മിലടിയും ഉണ്ടാകുമ്പോൾ നിവധി ആളുകളാണ് സ്‌റ്റേഷനു പുറത്തുണ്ടായിരുന്നത്. ഇവരെല്ലാം തമ്മിൽ തല്ല് കണ്ടു നിൽക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദിവസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും തമ്മിൽ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിനെയും, ബൈക്ക് പാർക്ക് ചെയ്യുന്നതിനെയും ചൊല്ലി തർക്കമുണ്ടായിരുന്നു. ഇരുവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് കാര്യമായി അടുപ്പം കാണിക്കാത്തവരുമായിരുന്നു. ഇരുവരും തമ്മിലടിച്ചത് പുറത്തറിഞ്ഞതോടെ പൊലീസ് സേനയ്ക്ക് കനത്ത നാണക്കേടായി മാറി. വിഷയത്തിൽ രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കുകയും ചെയ്യും. രണ്ടു പേർക്കും എതിരെ സസ്‌പെൻഷൻ അടക്കമുള്ള കടുത്ത അച്ചടക്ക നടപടികളും ഉണ്ടാകും.

Hot Topics

Related Articles