ഒരു കിലോ ചിക്കനിൽ മുന്നൂറ് ഗ്രാമിന്റെ കുറവ്; ഏറ്റുമാനൂരിലെ കോഴിക്കോടൻ ചിക്കനിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; ത്രാസിൽ തട്ടിപ്പ് നടത്തിയ കോഴിക്കോടൻ ചിക്കന്റെ ശാഖയായ അമ്മൂസ് ചിക്കൻ കോർണറിന് പിഴയും താക്കീതും

ഏറ്റുമാനൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

ഏറ്റുമാനൂർ: ഒരു കിലോയുടെ ചിക്കനിൽ മൂന്നൂറ് ഗ്രാമിന്റെ വരെ കുറവ് കണ്ടെത്തിയതായി പരാതി ഉയർന്ന, ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ കോഴിക്കോടൻ ചിക്കനിൽ പരിശോധന നടത്തിയ ലീഗൽമെട്രോളജി വകുപ്പ് കണ്ടെത്തിയത് വൻ ക്രമക്കേട്. തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ ലീഗൽ മെട്രോളജി വിഭാഗം അമ്മൂസ് ചിക്കന് നോട്ടീസ് നൽകുകയും, പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങളിലാണ് ലീഗൽ മെട്രോളജി വിഭാഗം കർശന നടപടിയിലേയ്ക്കു കടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തായാണ് കോഴിക്കോടൻ ചിക്കന്റെ ശാഖയായ അമ്മൂസ് ചിക്കൻ പ്രവർത്തിക്കുന്നത്. ഈ പ്രദേശത്ത് രണ്ടു കടകൾ കൂടി കോഴിക്കോടൻ ചിക്കൻ സെന്ററിന്റെ പേരിൽ പ്രവർത്തിക്കുന്നുണ്ട്. ഈ കടയിൽ നിന്നും കഴിഞ്ഞ ദിവസം ചിക്കൻ വാങ്ങിയ ഒരാൾ തൂക്കത്തിൽ കുറവുണ്ടെന്ന് ലീഗൽ മെട്രോളജി വിഭാഗത്തിൽ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്, ലീഗൽ മെട്രോളജി വിഭാഗം ജില്ലാ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പരിശോധന നടത്തിയത്.

ഇവിടെ നടത്തിയ പരിശോധനയിൽ, ലീഗൽ മെട്രോളജി വിഭാഗം കണ്ടെത്തിയത് വൻ ക്രമക്കേടുകളായിരുന്നു. ഇവിടെ പരിശോധന നടത്തിയ സംഘം കണ്ടെത്തിയത് ത്രാസുകൾ ഒന്നു പോലും ലീഗൽ മെട്രോളജി ഓഫിസിൽ എത്തിച്ച് സീൽ ചെയ്തിരുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു. അളവിലും തൂക്കത്തിലും ഇവർ വലിയ തോതിൽ കൃത്രിമം നടത്തുന്നുണ്ടെന്നും ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതേ തുടർന്നാണ് സ്ഥാപനത്തിൽ ലീഗൽ മെട്രോളജി വിഭാഗത്തിന്റെ വിവിധ വകുപ്പുകളിലായി അയ്യായിരം രൂപ പിഴ ചുമത്തിയത്. ഇത് കൂടാതെ ത്രാസുകളും, അളവ് തൂക്ക ഉപകരണങ്ങളും എത്രയും വേഗം ലീഗൽ മെട്രോളജി വിഭാഗം ഓഫിസിൽ എത്തിച്ചു സിൽ വയ്ക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കോഴിക്കോട് ചിക്കനെന്ന പേരിൽ പ്രവർത്തിക്കുന്ന കടകളിൽ വൻ ക്രമക്കേടുകളാണ് നടക്കുന്നതെന്നു മുൻപ് വിവിധ കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു. എന്നാൽ, പരാതി ശക്തമായതോടെയാണ് ഇപ്പോൾ അധികൃതർ ഇടപെടാൻ തയ്യാറായതെന്നാണ് സൂചന.

Hot Topics

Related Articles