തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ആയുര്‍വേദ ചികിത്സയില്‍ പ്രവേശിച്ചു.ഇതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കി. രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സ വീട്ടില്‍ തന്നെയാണ് നടക്കുക. സാധാരണ കര്‍ക്കിടകത്തില്‍ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാല്‍ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു.
Advertisements
മുഖ്യമന്ത്രി ഈ ദിവസങ്ങളില്‍ ഓഫീസില്‍ എത്തില്ല. വീട്ടില്‍ ഇരുന്ന് ഫയലുകള്‍ നോക്കും. സുപ്രധാന യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓണ്‍ലൈനായിട്ടാണ് നടന്നത്.