യു എസിലെ ചികിത്സ പൂർത്തിയാക്കി ; മുഖ്യമന്ത്രി മടങ്ങിയെത്തി

തിരുവനന്തപുരം : യുഎസിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി തിരികെ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽ നിന്ന് തിരിച്ചെത്തി. ചികിത്സയ്ക്കായി ഈ മാസം അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.

Advertisements

നേരത്തേയും അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോയത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. അടുത്ത മന്ത്രിസഭാ യോഗം 17 ന് ചേരും. അന്നുതന്നെ പാർട്ടി നേതൃയോഗത്തിനായി അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും

Hot Topics

Related Articles