കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി ന്യൂവേവ് ഫിലി സൊസൈറ്റിയുമായി സംയുക്തമായി നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, മെയ് 10 മുതൽ 12വരെ പബ്ലിക് ലൈബ്രറി ചിത്ര താര
മിനിതീയറ്ററിൽ നടക്കും. 10ന് വൈകിട്ട് 4ന് സംവിധായകൻ ജയരാജ് ഫെസ്റ്റിവൽ
ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കുട്ടികളിടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം റബേക്ക ബേബി ഐപ്പ്, ന്യൂവേവ് ഫിലിംസൊസൈറ്റി സെക്രട്ടറി
മാത്യൂസ് ഓരത്തേൽ എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ മുഖ്യകഥാപാത്രങ്ങളാകുന്ന, കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയങ്ങളാകുന്ന ആറ് പ്രശസ്ത സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം
സൗജന്യമായിരിക്കും.
സിനിമകൾ
മെയ് 10- 2പി.എം – ചിൽഡ്രൻ ഓഫ് ഹെവൻ – (ഇറാൻ )സംവിധാനം മജീദ് മജീദി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5 പി.എം – ദി കിഡ് (സംവിധാനം ചാർലി ചാപ്ലിൻ )
മെയ് 11- 2.പി.എം – ദ ക്രോസിംഗ് (നോർവീജിയൻ ) സംവിധാനം ജോൻീ ഹെൽഗിലാൻഡ്
4പി.എം – ബെലി ആൻഡ് സെബാസ്റ്റ്യൻ (ഫ്രഞ്ച് ) സംസിധാനം നിക്കോളസ് വാനിയർ
മെയ് 12- 2പി.എം ഹൈദി (ജർമൻ ) അലൈൻ ജിസ്പോണ്ടർ)
4 പി.എം – പെലേ – (യു.എസ്.എ ) സംവിധാനം ജെഫ് സിംബാലിസ്റ്റ്, മൈക്കൽ സിംബാലിസ്റ്റ് .