ഉത്തർപ്രദേശ്:വീട്ടിൽ കട്ടിലില്‍ ഉറങ്ങിക്കിടന്ന രണ്ടുമാസം പ്രായമുള്ള ശിശുവിനെ കുരങ്ങന്മാര് എടുത്തുകൊണ്ടുപോയി. പിന്നീട് വെള്ളം നിറഞ്ഞ ഡ്രമ്മിനകത്ത് കണ്ടെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായില്ല.സംഭവം ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് നടന്നത്.
വീട്ടുകാര്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞിനെ കുരങ്ങന്മാര് വീടിനുള്ളില്‍ നിന്നും എടുത്തുകൊണ്ടുപോയെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ ആദ്യം വീടിനകത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പുറത്തും ടെറസിലുമുള്ള തിരച്ചിലിനിടെ വെള്ളം നിറച്ച ഡ്രമ്മിനകത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമാക്കാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.പ്രദേശത്ത് കുരങ്ങുശല്യം വര്‍ധിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ദിവസേന നേരിടേണ്ടി വരുന്നതായും, വനംവകുപ്പും സര്‍ക്കാരും നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. കുരങ്ങുശല്യം നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു.