കോട്ടയം: കുട്ടികളുടെ ലൈബ്രറിയും ജവഹർ ബാലഭവനും സംയുക്തമായ് നടത്തിയ ശിശുദിനാഘോഷ കലാമത്സരങ്ങളിൽ 144 പോയിൻ്റോടെ ചിന്മയ വിദ്യാലയ ഇല്ലിക്കൽ ഓവറോൾ കിരീടം ചൂടി. 66 പോയിൻ്റ് ലഭിച്ച മരിയൻ സീനിയർ സെക്കൻ്ററി സ്കൂൾ രണ്ടാമതും 31 പോയിൻ്റോടെ മൗണ്ട് കാർമൽ എച്ച്‌എസ്.എസ് കഞ്ഞിക്കുഴി മൂന്നാം സ്ഥാനവും നേടി.14 ന് രാവിലെ 11ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽനടക്കുന്ന സമാപന സമ്മേളനം തോമസ് ചാഴികാടൻ എം.പി.ഉദ്ഘാടനം ചെയ്യും.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സംവിധായകൻ ജോഷി മാത്യൂ എന്നിവർ സമ്മാനദാനം നടത്തും.കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയമുഖ്യ പ്രഭാഷണം നടത്തും.എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, നന്തിയോട് ബഷീർ, ഷാജി വേങ്കടത്ത്, അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിക്കും മലയാളം പ്രസംഗ മത്സരം (എൽ.പി) ഒന്നാം സ്ഥാനം നേടിയ ജൂഡ് എഞ്ചൽ അജയ് (സെൻ്റ് മേരീസ് എൽ.പി.എസ് പാല) അദ്ധ്യക്ഷത വഹിക്കും.യു.പി.വിഭാഗം മലയാളം പ്രസംഗ മത്സരം ഒന്നാം സ്ഥാനം നേടിയ അമീന എസ് ഹമീദ് (മരിയൻ സീനിയർ സെക്കൻ്ററി സ്കൂൾ കളത്തിപ്പടി) ശിശുദിന സന്ദേശം നൽകും. അഞ്ചു ദിവസം നീണ്ട ശിശുദിന കലാ മത്സരങ്ങളിൽ 2500 കുട്ടികൾ പങ്കെടുത്തു.