ചുങ്കത്ത് മതിൽ പൊളിച്ച സംഭവം :എസ് ഡി പി ഐ യെ വർഗീയ വത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം: യു നവാസ്

വാരിശ്ശേരി : ശനിയാഴ്ച അർദ്ധരാത്രി പി ടി തോമസ് എന്ന വ്യക്തിയുടെ മതില് പൊളിച്ച സംഭവം എസ് ഡി പി ഐ യുടെ പേര് വലിച്ചിഴക്കുന്നത് വർഗീയവത്കരിക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ് പറഞ്ഞു. ശനിയാഴ്ച അർദ്ധരാത്രി ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ നേതൃത്വത്തിൽ മതിൽ തകർത്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കരിവാരി തേക്കുവാനും വർഗീയവത്കരിക്കുവാനും ശ്രമിച്ച ടിറ്റി എന്ന വ്യക്തിക്കെതിരെ എസ് ഡി പി ഐ കോട്ടയം മണ്ഡലം കമ്മിറ്റിയംഗം നിജിൽ ബഷീർ ഗാന്ധിനഗർ സി ഐ ക്ക് പരാതി നൽകി. കോട്ടയം മണ്ഡലം കമ്മിറ്റി ഓഫീസിൽ  വാർത്താ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്, മണ്ഡലം പ്രസിഡന്റ് ഷൈജു മുണ്ടകം, നിജിൽ ബഷീർ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles