കോട്ടയം മുളങ്കുഴയിൽ സ്കൂട്ടറിൽ നിന്ന് ലോറിയ്ക്കടിയിൽ വീണ് വീട്ടമ്മ മരിച്ച സംഭവം : ചിങ്ങവനം പോളച്ചിറ സ്വദേശിയായ വീട്ടമ്മയുടെ സംസ്കാരം നാളെ

കോട്ടയം : എം സി റോഡിൽ മുളങ്കുഴയിൽ സ്കൂട്ടറിൽ നിന്ന് ലോറിയ്ക്കടിയിൽ വീണ് വീട്ടമ്മ മരിച്ച ചിങ്ങവനം പോളച്ചിറ സ്വദേശിയായ വീട്ടമ്മയുടെ സംസ്കാരം നാളെ നടക്കും. ചിങ്ങവനം പോളച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ രജനി (46) ആണ് മരിച്ചത്. രജനിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം നാളെ ജൂൺ നാല് ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് കുറിച്ചി സജിവോത്തമപുരം ശ്മശാനത്തിൽ.

Advertisements

ഭർത്താവ് ഷാനവാസിനൊപ്പം സ്‌കൂട്ടറിൽ സിമന്റ് കവല ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവർ. മുളങ്കുഴ ജംഗ്ഷനു സമീപത്തു വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ലോറി മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. തുടർന്ന്, ഇവരുടെ വാഹനം ലോറിയ്ക്കടിയിലേയ്ക്കു മറിഞ്ഞു. ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. രണ്ടു പേരുടെയും ഹെൽമറ്റ് അപകടമുണ്ടായപ്പോൾ തന്നെ തലയിൽ നിന്നും തെറിച്ചു പോയി. ഇതോടെയാണ് അപകടമുണ്ടായത്. രാഹുൽ, ഷാഹുൽ, അമലു എന്നിവരാണ് രജനിയുടെ മക്കൾ.

Hot Topics

Related Articles