കോട്ടയം ചിങ്ങവനം പുത്തൻ പാലത്ത് കാറും മിനി ലോറിയും കൂട്ടിയിട്ടിച്ചുണ്ടായ അപകടം : പരിക്കേറ്റത് തിരുവല്ല ചങ്ങനാശ്ശേരി സ്വദേശികൾക്ക്

കോട്ടയം : കോട്ടയം എം സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ കാറും മിനി ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റത് തിരുവല്ല ചങ്ങനാശേരി സ്വദേശികൾക്ക്. തിരുവല്ല കറ്റോട് മിനി ഭവനിൽ ആദ്രവ് വിനു (22), ചങ്ങനാശേരി വടക്കേക്കര ചർച്ച് ഭാഗം കൂട്ടുമണ്ണിൽ കാട്ടിൽ ജോ വി ജോസഫ് (21) എന്നിവർക്കാണ് പരിക്കേറ്റത്. 

Advertisements

ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളജിലെ വിദ്യാർത്ഥികൾക്കാണ് ഇരുവരും. പരിക്കേറ്റവരെ പൊലീസ് ജീപ്പിലും , സ്വകാര്യ വാഹനത്തിലുമായി കോട്ടയം ജില്ല ജനറൽ ആശുപത്രിയിലും എത്തിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ചിങ്ങവനം പുത്തൻപാലം ജംഗ്ഷനിൽ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നിമാറി വട്ടം കറങ്ങിയശേഷം, ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന യുവാക്കളെ ഇതുവഴി എത്തിയ സ്വകാര്യ കാറിലും , പോലീസ് ജീപ്പിലും ആയാണ് ആശുപത്രിയിൽ എത്തിച്ചത്. 

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി. പോലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തത്. 

Hot Topics

Related Articles