ചിങ്ങവനം: ചിങ്ങവനം കരിമ്പിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൻ്റെ അവകാശവാദമുന്നയിച്ച് വ്യാജരേഖ ഉണ്ടാക്കിയതിന് കരിമ്പിൽ ക്ഷേത്രകുടുംബക്കാരുടെ പരാതിയെത്തുടർന്ന് വ്യാജരേഖ നിർമ്മിച്ച ക്ഷേത്രം ഭാരവാഹികൾക്കെതിരെ ചിങ്ങവനം പോലീസ് കേസ്സെടുത്തു.
കരിമ്പിൽ ക്ഷേത്ര കുടുംബാംഗങ്ങളായ സരസ്സമ്മ , രാജപ്പൻ ,രമണി , ശാന്തമ്മ എന്നിവർ തങ്ങളുടെ അവകാശങ്ങൾ എഴുതി നൽകിയതായുള്ള വ്യാജരേഖ മുദ്രപ്പത്രത്തിൽ തയ്യാറാക്കി വ്യാജഒപ്പു ചേർത്തതായി കാണിച്ചു രമണി, ശാന്തമ്മ എന്നിവർ ചേർന്ന് ക്ഷേത്രം പ്രസിഡൻ്റ് പി.പി നാണപ്പൻ ,ക്ഷേത്രം സെക്രട്ടറി പി.വി സലുമോൻ പുത്തൻപറമ്പിൽ എന്നിവർക്കെതിരെ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളേക്കുറിച്ചും അഴിമതിയേക്കുറിച്ചും ഭക്തജനങ്ങൾ ജില്ലാ കളക്ടർക്ക് മുൻപ് പരാതി നൽകിയിരുന്നു. ഇവർ നൽകിയ പരാതിയിന്മേൽ ക്ഷേത്രം പ്രസിഡൻ്റി പി പി . നാണപ്പൻ ഉൾപ്പെടെ കമ്മറ്റിയംഗങ്ങളെല്ലാവരും രേഖകളുമായി ഹിയറിങ്ങിന് ഹാജരാകണമെന്ന് അറിയിച്ചിട്ടും ഇവർ ഹാജരായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കളക്ടർ തുടർനടപടി സ്വീകരിക്കുമെന്ന് അറിയിച്ചപ്പോൾ ക്ഷേത്രം സെക്രട്ടറി പി വി . സലുമോൻ ഹൈക്കോടതിയിൽ കളക്ടറുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് നൽകിയ ഹർജ്ജിയോടൊപ്പം സമർപ്പിച്ച അവകാശവാദമുന്നയിക്കുന്ന മുദ്രപ്പത്രത്തിലെ ഒപ്പുകളും മറ്റും വ്യാജമാണെന്ന് കാണിച്ചാണ് ക്ഷേത്രകുടുംബക്കാർ പരാതി നൽകിയിരിക്കുന്നത്. സഹോദരങ്ങളായ ഇവരിൽ രാജപ്പൻ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ്. പരാതിയിന്മേൽ കേസ് രെജിസ്റ്റർ ചെയ്ത ചിങ്ങവനം പോലീസ് പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടരന്വേഷണം ആരംഭിച്ചു.