ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. വാകത്താനം പുത്തൻചന്ത റാപ്പുഴ പുന്നമൂട്ടിൽ വീട്ടിൽ പി. റ്റി മാർക്കോസ് മകൻ ബിജുമോൻ എം.പി (48) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 17 വയസ്സ് പ്രായമുള്ള പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
തുടർന്ന് കുട്ടി തന്റെ ബന്ധുവിന്റെ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. ബന്ധുവിന്റെ പരാതിയിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു . ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ജിജു ടി. ആറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.