കോട്ടയം ചിങ്ങവനം പുത്തൻപാലത്തെ വാഹനാപകടം: കാർ റോഡിൽ തെന്നി നിരങ്ങി നീങ്ങിയത് മീറ്ററുകളോളം; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്; സ്ഥിരം അപകടവളവെന്ന പരാതിയുമായി വ്യാപാരി വ്യവസായികൾ

കോട്ടയം: കോട്ടയം ചിങ്ങവനം പുത്തൻപാലത്തെ വാഹനാപകടത്തിന് കാരണം എംസി റോഡിലെ അപകട വളവെന്നു വ്യക്തമാക്കുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്. ഈ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയുണ്ടായ അപകടത്തിന്റെ സിസിടിവി ക്യമാറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Advertisements

അപകടത്തിൽ തിരുവല്ല കറ്റോട് മിനി ഭവനിൽ ആദ്രവ് വിനു (22), ചങ്ങനാശേരി വടക്കേക്കര ചർച്ച് ഭാഗം കൂട്ടുമണ്ണിൽ കാട്ടിൽ ജോ വി ജോസഫ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ചിങ്ങവനം പുത്തൻപാലം ജംഗ്ഷനിൽ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നിമാറി വട്ടം കറങ്ങിയശേഷം, ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന യുവാക്കളെ ഇതുവഴി എത്തിയ സ്വകാര്യ കാറിലും , പോലീസ് ജീപ്പിലും ആയാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇതിനിടെ റോഡിലെ അപകടകരമായ വളവാണ് അപകടത്തിന്റെ കാരണമെന്ന ആരോപണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത് എത്തി. നേരത്തെ തന്നെ ഈ വളവ് നിവർത്തണമെന്ന ആവശ്യം സമിതി ഉന്നയിച്ചിരുന്നതാണ്. ദേശീയ പാതാ അതോറിറ്റിയോടും ഈ ആവശ്യം രേഖാമൂലം അറിയിച്ചതാണ്. എന്നാൽ, ഇതുവരെയും വിഷയത്തിൽ ഇടപെടാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.

Hot Topics

Related Articles