തിരുവഞ്ചൂർ : വൈഎംസിഎ യുടെ
ആഭിമുഖ്യത്തിൽ, വൈഎംസിഎയുടെ മുൻ രക്ഷാധികാരിയും മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന ചിരവത്തറ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ അച്ചന്റെ ഒന്നാം ചരമവാർഷികദിനത്തോടനുന്ധിച്ച് ഇന്നലെ തിരുവഞ്ചൂരുള്ള അച്ചന്റെ ഭവനാംഗണത്തിൽ നടന്ന അനുസ്മരണ സമ്മേളനം ക്നാനായ സഭയുടെ കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭയുടെ വിവിധ പള്ളികളിൽ വൈദികനായി സേവനമനുഷ്ഠിക്കുകയും, മണർകാട് പള്ളിയുടെ വിവിധ സ്ഥാപനങ്ങളിലും ഭക്തസംഘടനകളുടെയും മാനേജരായും വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃതലത്തിൽ പ്രവർത്തിച്ചുപോരുകയും ചെയ്ത ചിരവത്തറ അച്ചൻ പ്രതിഭാധനനായ വ്യക്തിത്വമായിരുന്നു എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അനുസ്മരിച്ചു.
യോഗത്തിൽ വച്ച്, തിരുവഞ്ചൂർ വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം
വൈഎംസിഎ കേരള റീജിയൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ നിർവഹിച്ചു. വൈഎംസിഎ യുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന സൗജന്യ ഡയാലിസിസ് കിറ്റിന്റെയും ചികിത്സ സഹായത്തിന്റെയും വിതരണവും അദ്ദേഹം നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈഎംസിഎ രക്ഷാധികാരി ഫാദർ എ തോമസ് വേങ്കടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണർകാട് പള്ളി സഹവികാരി ഫാ.ഗീവർഗീസ് നടുമുറിയിൽ, ഫാദർ ജോർജ് തോമസ് പോത്താനിക്കൽ, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു, മണർകാട് പള്ളി ട്രസ്റ്റി ജോർജ് സക്കറിയ ചെമ്പോല, കെസി ഐപ്പ്, രാജീവ് രവീന്ദ്രൻ, ഡോ.ജിതിൻ കുര്യൻ ആൻഡ്രൂസ്, വൈഎംസിഎ പ്രസിഡന്റ് ഷെവ.ഉമ്മച്ചൻ വേങ്കടത്ത്, സെക്രട്ടറി ഷിബു നങ്ങേരാട്ട് എന്നിവരും പ്രസംഗിച്ചു.