ചങ്ങനാശേരി: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പായിപ്പാട് രാമപുരത്ത് ഓമനക്കുട്ടന്‍റെ മകന്‍ ഹരികൃഷ്ണന്‍ (26, വൈഗ ഈവന്‍റ് മാനേജ്‌മെന്‍റ് പായിപ്പാട്) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി എട്ടിന് പായിപ്പാടിനും തിരുവല്ലയ്ക്കുമിടയില്‍ ബദേല്‍പ്പടിയിലാണ് അപകടം ഉണ്ടായത്. നാട്ടുകാര്‍ ഇയാളെ തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ഹരികൃഷ്ണന്‍ തിരുവല്ലയിലേക്ക് ജോലി സംബന്ധമായ ആവശ്യത്തിനായി പോകുമ്ബോഴായിരുന്നു സംഭവം. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പുത്തന്‍കാവ് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍. അമ്മ : കലാകുമാരി.സഹോദരന്‍ : യദുകൃഷ്ണ.
Advertisements