ചാന്നാനിക്കാട്ടെ ജനങ്ങളുടെ ആഗ്രഹ സാഫല്യമായി റോഡ് പൂർത്തീകരണം: എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കണ്ണംകുളം കണിയാംമല റോഡിന്റെ ഉദ്ഘാടനം ഉത്സവപ്രതീതിയിൽ നടത്തി

ചാന്നാനിക്കാട്: നവീകരിച്ച കണ്ണംകുളം – കണിയാംമല റോഡിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതി തിരുവഞ്ചൂർ രാധാകൃഷ്ണനു നൽകിയ നിവേദനത്തെ തുടർന്ന് ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത് . പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ വെള്ളുത്തുരുത്തി , പാത്താമുട്ടം , പരുത്തുംപാറ കുഴിമറ്റം , സദനം , സായിപ്പുകവല, ചാന്നാനിക്കാട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് കടുവാക്കുളത്തെത്തി മൂലേടം മേൽപ്പാലം കടന്ന് എം സി റോഡിലെ തിരക്ക് ഒഴിവാക്കി കോട്ടയം നഗരത്തിൽ പ്രവേശിക്കുവാനുള്ള ഏറ്റവും എളുപ്പ മാർഗമാണ് കണ്ണംകുളം കണിയാംമല റോഡ് . കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുവാൻ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഉപയോഗിക്കുന്ന പ്രധാന സഞ്ചാര മാർഗമായ ഈ റോഡിനു ഒരു കിലോമീറ്റർ നീളമുണ്ട് .

Advertisements

മണിപ്പുഴയിൽ ലുലു മാൾ തുറന്നതോടെ എം സി റോഡിലെ തിരക്കിൽ നിന്നും രക്ഷ നേടുന്നതിന് പനച്ചിക്കാട് പഞ്ചായത്തിലെ തെക്ക് കിഴക്ക് മേഖലയിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന പ്രധാന പാതയായി കണ്ണംകുളം – കണിയാംമല റോഡ് മാറും .എം എൽ എ യെയും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെയും കണിയാംമല കവലയിൽ നിന്നും വാദ്യമേളങ്ങളുടെയും കരിമരുന്ന് കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ ഉത്സവ പ്രതീതിയോടെയാണ് കണ്ണംകുളം കവല യിലേക്ക് സ്വീകരിച്ചാനയിച്ചത് .കണ്ണംകുളം കവലയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ എംഎൽഎ യെ അനുമോദിച്ചു .പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു , സ്ഥിരം സമിതി ചെയർമാൻമാരായ പ്രിയാ മധു , എബി സൺ കെ ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ എം കെ കേശവൻ , ഡോ. ലിജി വിജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു .

Hot Topics

Related Articles