ചെത്തിപ്പുഴ സർഗ്ഗക്ഷേത്ര വിമൻസ് ഫോറവും 89.6 എഫ് എം റേഡിയോയും ചേർന്ന് അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ കേശദാന പരിപാടി നടത്തി

ചങ്ങനാശ്ശേരി : ചെത്തിപ്പുഴ സർഗ്ഗക്ഷേത്രയുടെ വിമൻസ് ഫോറവും 89.6 എഫ് എം റേഡിയോയും ചേർന്ന് അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ കേശദാന പരിപാടി സംഘടിപ്പിച്ചു. ഉന്നാൽ മുടിയും എന്ന പേരിൽ നടന്ന പരിപാടി സാമൂഹ്യപ്രവർത്തകയും, എഴുത്തുകാരിയുമായ നിഷ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. 9 വിദ്യാർഥിനികൾക്കൊപ്പം അധ്യാപികയായ നീനു സി എബ്രഹാം, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ബേബിനാസ് അജാസ്, എന്നിവരും മുടി മുറിച്ച നൽകി. ക്യാൻസർ ബാധിതരായി മുടി നഷ്ടപ്പെട്ടവർക്ക് വിഗ്ഗ് നിർമിച്ചു നൽകുന്നതിനായാണ് കുട്ടികൾ മുടി ദാനം ചെയ്തത്. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ നവീൻ മാമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു. സർഗ്ഗക്ഷേത്ര എഫ് എം റേഡിയോ ഡയറക്ടർ ഫാദർ സിജോ ചേന്നാടൻ മുഖ്യപ്രഭാഷണം നടത്തി. റേഡിയോ ജോക്കി ബിൻസി, സ്കൂൾ ഹെഡ്മിസ്ട്രസ്സിനി ജോസഫ്, പിടിഎ പ്രസിഡണ്ട് മോൻസ് പള്ളിക്കുന്നേൽ, വൈസ് പ്രസിഡണ്ട് മഞ്ജു ജോർജ്, സീനിയർ അസിസ്റ്റന്റ് സുജ ജോസ് കൺവീനർ തോമസ് മാത്യു, വിമൻസ് ഫോറം പ്രസിഡണ്ട് സിന്ധു മനോജ്, തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles