കൊളസ്ട്രോള്‍ കുറയ്ക്കണോ? എന്നാൽ രാവിലെ ഈ 9 കാര്യങ്ങള്‍ ചെയ്യൂ…

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല വഴികളും തിരയുന്നവരുണ്ട്. പലപ്പോഴും നമ്മുടെ മോശം ഭക്ഷണരീതികളും തിരക്കുപിടിച്ച ജീവിതക്രമവുമെല്ലാം ആണ് രോഗം വിളിച്ചുവരത്തുന്നത്. ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടിയാല്‍ അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Advertisements

1. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളോട് ‘നോ’ പറയുക


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ തന്നെ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവരുണ്ട്.  കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

2. റെഡ് മീറ്റിന്‍റെ ഉപയോഗം കുറയ്ക്കുക

പ്രഭാത ഭക്ഷണത്തില്‍ റെഡ് മീറ്റിന്‍റെ ഉപയോഗവും കുറയ്ക്കുക.  റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കൊളസ്ട്രോള്‍ അടിയാന്‍ കാരണമാകും. 

3. മധുരവും എണ്ണയും ഒഴിവാക്കുക  

മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

4. ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്

പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് പോലെയുള്ള ഭക്ഷണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ് സീഡ്, ചിയാ സീഡ്, വാള്‍നട്സ്, ഫാറ്റി ഫിഷ് തുടങ്ങിയവയും  ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

5. ശരീരഭാരം പരിശോധിക്കുക

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി എന്നും ശരീരഭാരം പരിശോധിക്കുക. 

6. വ്യായാമം 

രാവിലെ വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.

7. സ്ട്രെസ് കുറയ്ക്കുക 

അമിത സ്ട്രെസ് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍  ശീലമാക്കുക. 

8. കൊളസ്ട്രോള്‍ പരിശോധിക്കുക

ദിവസവും രാവിലെ കൊളസ്ട്രോള്‍ നില ചെക്ക് ചെയ്യുന്നതും ശീലമാക്കുക. 

9. പുകവലി, മദ്യപാനം

പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

­

Hot Topics

Related Articles