ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള കായിക താരം ക്രിസ്ത്യാനോ റൊണാൾഡോ: പ്രതിമാസം 11 ദശലക്ഷം പേർ താരത്തെ തിരയുന്നു : മെസി നാലാമത്

ലണ്ടൻ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് മുന്നേറ്റനിര താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോകത്തെ ഏറ്റവും സ്വാധീനമുള്ള കായികതാരമെന്ന് റിപ്പോര്‍ട്ട്. ബെറ്റിങ്ങ് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന കായിക താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രതിമാസം 11 ദശലക്ഷം പേരാണ് പോര്‍ച്ചുഗീസ് താരത്തെ ഇന്റര്‍നെറ്റില്‍ തിരിയുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനക്കാരനുമായി അഞ്ച് മില്യന്‍ വ്യത്യസമാണുള്ളത്.

Advertisements

ബെറ്റിങ്ങിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം സ്ഥാനം അമേരിക്കന്‍ ഫുട്‌ബോള്‍ താരം റയാന്‍ റാംസിയാണ്. 6.1 മില്യന്‍ ആളുകളാണ് റയാനെ തിരയുന്നത്. ബ്രസീലിയന്‍ ഫോര്‍വേഡ് നെയ്മറിനെ 5.8 മില്യന്‍ ആളുകള്‍ തിരയുന്നുണ്ട്. ലയണല്‍ മെസ്സിയെ 4.5 മില്യന്‍ ആളുകളാണ് പ്രതിമാസം തിരയുന്നത്. ഫുട്‌ബോളിന് പുറത്ത് ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോന്‍ ജെയിംസ്, സൂപ്പര്‍ ബൗള്‍ താരം ടോം ബ്രാന്‍ഡി, ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍, മാക്‌സ് വെസ്തപ്പാന്‍ എന്നിവരും ആദ്യ പത്തിലുണ്ട്.

Hot Topics

Related Articles