ചിരി കരച്ചിൽ ആകുന്ന ദന്ത ചികിത്സ : കണ്ണൂരിലും മലപുറത്തും വ്യാജ ദന്തൽ ക്ലിനിക് കൾ സജീവമാകുന്നു 

കൊച്ചി :  മനുഷ്യ ശരീരത്തി ലെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പല്ലുകൾ.  പല്ലുകൾ ക്കു കേടു വന്നാൽ വേണ്ട വിധം ചികിത്സ നൽകേണ്ടതാണ് . എന്നാൽ  അതിനു വരുന്ന ചിലവുകൾ ചിലപ്പോൾ എല്ലാ രോഗികൾക്കും താങ്ങാൻ ആകുന്നതുമായിരിക്കില്ല.

Advertisements

ഈ ഒരു അവസരം മുതലാക്കിയാണ് കണ്ണൂർ ജില്ലയിലും, മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളിൽ വ്യാജ ദന്തൽ ക്ലിനിക് കൾ സജീവമായി പ്രവർത്തിക്കുന്നത്.മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ബിസ്മി ഡെന്റൽ ക്ലിനിക്‌ ,കണ്ണൂരിലെ ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റി യിൽ വെൽ ലുക്ക്‌ തുടങ്ങിയവയാണ് മുൻ നിരയിൽ .രോഗികളിൽ നിന്നും അറിയുവാൻ സാധിച്ചത് ബിസ്മി ഡെന്റൽ ക്ലിനികിൽ ജോലിക്ക് വരുന്നത്  പാൽ പല്ലുകൾ പോലും തിരിച്ചു അറിയാൻ അറിയാത്ത ഡോക്ടർ മാർ എന്നു സ്വയം പരിജയ പെടുത്തുന്നവർ ആണെന്നാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറഞ്ഞ ചിലവിൽ ചികിത്സ എന്ന പരസ്യത്തിലൂടെ പാവപെട്ട രോഗികളെ തെറ്റായതും ഗുണ മേന്മ ഇല്ലാത്ത ചികിത്സ കൾ വഴി വീണ്ടും രോഗികൾ ആക്കുന്നു.

ചികിത്സ ചെയ്യുന്നവർ ഡെന്റൽ കൌൺസിൽ രെജിസ്ട്രേഷൻ ഇല്ലാത്തവർ ആണെന്നതാണ് യാഥാർഥ്യം. 

ഒരു ഡെന്റൽ ക്ലിനിക് തുടങ്ങുവാനോ അതിന്റെ ഉടമസ്ത അവകാശം നേടുവാനോ ഒരു ഡെന്റിസ് നു മാത്രമേ സാധിക്കുകയുള്ളു,നാഷണൽ ഡെന്റൽ കമ്മിഷൻ ആക്ട് പ്രകാരം.

അതിനു വിപരീതമായി ചെയ്താൽ നിയമ പ്രകാരം ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വരും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധ കുറവിനെ മുതലെടുത്തു കൊണ്ടാണ് പലരും ക്ലിനിക് ലൈസൻസ് കരസ്ഥ മാക്കുന്നത്.

തെറ്റായ ചികിത്സ കൊണ്ട് പല്ല് നഷ്ടപ്പെട്ട രോഗികളുടെ കാര്യങ്ങൾ നല്ല വരായ ദന്ത ഡോക്ടർ മാരുടെ കൂട്ടായ്മ യുടെ ശ്രദ്ധയിൽ പെടുക ഉണ്ടായി.

ഇതിനെ തുടർന്നുള്ള അന്വേഷണം ത്തിലാണ് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തു വന്നത്.

വിവരാവകാശം വഴിയുള്ള അന്വേഷണത്തിൽ പലതും ഡെന്റൽ ടെക്‌നിഷ്യൻ മാർ നടത്തുന്നത് ആണെന്നും അവർ സ്വയം ഡോക്ടർ ആണെന് പറഞ്ഞു രോഗികളെ കമ്പിളിപ്പിക്കുന്നു എന്നും മനസിലാക്കാൻ കഴിഞ്ഞു.ബിസ്മി ഡെന്റൽ ക്ലിനികിൽ ഡോക്ടർ മാർ എന്ന് പറഞ്ഞു വരുന്ന ആൾകാർ എഡ്യുക്കെയർ ഡെന്റൽ കോളേജിലെ ഹൌസ് സർജൻസ് ആണ് എന്നും അറിയാൻ കഴിഞ്ഞു.

കൃത്യമായ അണുവിമക്തം ആയ ഉപകാരണങ്ങൾ ഉപയോഗിക്കാത്തത് മൂലം എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ്, തുടങ്ങിയ രോഗങ്ങൾ രോഗികൾക്കു വരാനുള്ള സാധ്യത പോലും തള്ളി കളയാൻ ആകുന്നതല്ല.

ഇവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ കൈ കൊള്ളുമെന്നു സംഘടന അറിയിച്ചു.

Hot Topics

Related Articles