കോട്ടയം ചുങ്കം വാരിശേരിയിൽ വീടിന്റെ മതിൽ അർദ്ധരാത്രി അയൽവാസികൾ ചേർന്ന് ജെസിബിയ്ക്ക് തകർത്തതായി കുടുംബത്തിന്റെ പരാതി; തടയാൻ എത്തിയ വിമുക്ത ഭടനായ വയോധികനെയും ഭാര്യയെയും അക്രമി സംഘം കയ്യേറ്റം ചെയ്‌തെന്നും പരാതി

കോട്ടയം: ചുങ്കം വാരിശേരിയിൽ വഴിത്തർക്കത്തെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് അയൽവാസികൾ വീടിന്റെ മതിൽ തകർത്തതായി പരാതി. മതിൽ തകർക്കുന്നത് കണ്ട് തടയാൻ എത്തിയ വിമുക്ത ഭടനായ ഗൃഹനാഥനെയും ഭാര്യയെയും അക്രമി സംഘം കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്.
പന്തലാടത്തിൽ പി.പി ജോസിന്റെ മതിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് മണിയോടെ അക്രമി സംഘം തകർത്തത്. മതിൽ തകർക്കുന്ന ശബ്ദം കേട്ടെത്തിയ ജോസിനെയും ഭാര്യ അന്നമ്മയെയും അക്രമി സംഘം കയ്യേറ്റം ചെയ്തതായും ഗാന്ധിനഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Advertisements

ഇവരും അയൽവാസികളും തമ്മിൽ നേരത്തെ വഴിത്തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. നേരത്തെ ഇവർ ആറ് അടി വഴി അയൽവാസികൾക്ക് നൽകിയതാണ് എന്ന് ജോസ് പറയുന്നു. ഇത് കൂടാതെ രണ്ട് അടി വഴി കൂടി അധികമായി വേണമെന്ന് ഇവർ ആവശ്യപ്പെട്ടതായി പറയുന്നു. ഇതു സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ ജെസിബിയുമായി എത്തി മതിൽ തകർത്തതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ജെസിബി ഉപയോഗിച്ച് മതിൽ തകർക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ ജോസിനെയും ഭാര്യയെയും കഴുത്തിന് കുത്തി പിടിച്ചതായും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാതും പരാതിയിൽ പറയുന്നുണ്ട്. പരിക്കേറ്റ ഇരുവരെയും ഗാന്ധിനഗർ പൊലീസ് എത്തിയാണ് രാത്രിയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഗൃഹനാഥൻ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles